കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ത​ക​ര്‍​ന്നു​വീ​ണ​ത് അ​മേ​രി​ക്ക​യു​ടെ സൈ​നി​ക വി​മാ​നം. താ​ലി​ബാ​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ ഖാ​സ്നി പ്ര​വി​ശ്യ​യി​ലെ ഡെ​ഹ് യാ​ക് ജി​ല്ല​യി​ലാ​ണ് വി​മാ​നം ത​ക​ര്‍​ന്നു വീ​ണ​ത്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. വി​മാ​ന​ത്തി​ല്‍ എ​ത്ര​പേ​രു​ണ്ടാ​യി​രു​ന്ന എ​ന്ന​തു സം​ബ​ന്ധി​ച്ചും വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം സം​ബ​ന്ധി​ച്ച്‌ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും ശ​ത്രു​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വി​മാ​നം ത​ക​ര്‍​ന്ന​താ​ണെ​ന്ന് ക​രു​താ​ന്‍ സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​മേ​രി​ക്ക​ന്‍ സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍‌ പ​റ​ഞ്ഞു. യാ​ത്രാ​വി​മാ​ന​മാ​ണ് ത​ക​ര്‍​ന്ന​തെ​ന്ന് അ​ഫ്ഗാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​ദ്യം അ​റി​യി​ച്ചെ​ങ്കി​ലും ത​ങ്ങ​ളു​ടെ വി​മാ​ന​ങ്ങ​ള്‍ ഒ​ന്നു​പോ​ലും അ​പ​ക​ട​ത്തി​ല്‍​പെ​ട്ടി​ട്ടി​ല്ലെ​ന്ന് വി​മാ​ന​ക​മ്ബ​നി പി​ന്നീ​ട് തി​രു​ത്തി.