കാബൂൾ: അഫ്ഗാനിസ്ഥാനിൽ യാത്ര വിമാനം തകർന്നു വീണു. അഫ്ഗാനിസ്ഥാനിലെ ദേഗ് യാഗ് ജില്ലയിലുള്ള ഗസ്നി പ്രവിശ്യയിലാണ് വിമാനം തകർന്നു വീണത്. 83 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.
ആരിയാന എയർലൈൻസ് വിമാനമാണ് തകർന്നു വീണത്. പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.10നായിരുന്നു സംഭവം. അപകടകാരണം വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു.
താലിബാന്റെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് വിമാനം തകർന്നു വീണത്.