വാഷിംഗ്ടണ്‍ ഡി.സി. : നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ടീം ഫിലഡല്‍ഫിയ ഡ്രെക്‌സില്‍ഹില്‍ സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു .

ജനുവരി പന്ത്രണ്ടിന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന യോഗത്തില്‍ വികാരി ഫാ. കുര്യാക്കോസ് വര്‍ഗീസ് അധ്യക്ഷനായിരുന്നു. വികാരി കോണ്‍ഫറന്‍സ് അംഗങ്ങളെ ഇടവയ്ക്ക് പരിചയപ്പെടുത്തുക യും കോണ്‍ഫെറെന്‍സിനു എല്ലാ സഹായങ്ങളും നല്‍കുവാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

കോണ്‍ഫറന്‍സ് ട്രഷറാര്‍ എബി കുര്യാക്കോസ് ഏവരെയും കോണ്‍ഫെറെന്‍സിലേക്കു ക്ഷണിക്കുകയും, രജിസ്‌ട്രേഷനെക്കുറിച്ചും കോണ്‍ഫ്രന്‍സിനെക്കുറിച്ചും വിവരണങ്ങള്‍ നല്‍കി.കമ്മിറ്റി അംഗം സണ്ണി വര്‍ഗീസ് സ്‌പോണ്‍സര്‍ഷിപ്പിനെക്കുറിച്ചും സുവനീറില്‍ നല്‍കാവുന്ന പരസ്യങ്ങളെക്കുറിച്ചും സംസാരിച്ചു.

മുന്‍ കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്ത അനുഭവം ടിജോ ജോസഫ് വിവരിച്ചു . ഇടവക സെക്രട്ടറി ടോം ചാക്കോ,  ഇടവക ട്രസ്റ്റിയും, ഭദ്രാസനഅംഗവുമായ അലക്‌സാണ്ടര്‍ ജോയ് മണപ്പള്ളില്‍, മലങ്കര അസോസിയേഷന്‍ അംഗം എബ്രഹാം തോമസ് , നൈനാന്‍ പൂവത്തൂര്‍ എന്നിവര്‍ നല്‍കിയ സഹായങ്ങള്‍ക്കും,  ഇടവക വികാരിയോടും , അംഗങ്ങളോടുമുള്ള നന്ദിയും സ്‌നേഹവും കമ്മിറ്റി അറിയിച്ചു.