എല്‍ഡിഎഫ് മനുഷ്യമഹാ ശൃംഖല തീര്‍ത്തതിനു പിന്നാലെ കോണ്‍ഗ്രസിലെ ഉള്‍പ്പോര് വ്യക്തമാക്കി മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ രംഗത്ത്.താമര കുമ്ബിളില്‍ അല്ല മമ ഹൃദയമെന്ന് കെ മുരളീധരന്‍ പരിഹസിക്കുകയും ചെയ്തു.

യുഡിഎഫി ന് വോട്ട് ചെയ്തവരും മനുഷ്യ മാഹാ ശൃംഖലയ്ക്ക് എത്തിയെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു.ഭയന്ന് പോയ ന്യുനപക്ഷങ്ങളുടെ രക്ഷകരാകാന്‍ യുഡിഎഫിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസില്‍ പുകയുന്ന അഭിപ്രായ വ്യത്യാസങ്ങളുടെ പ്രതിഭലനമാണ് മുരളീധരന്‍റെ പ്രസ്താവന.

നിലവില്‍ കോണ്‍ഗ്രസിനുള്ളില്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നതിന് സംയുക്ത പ്രക്ഷോഭം വേണമോ എന്നതിനെ ചൊല്ലി ഉടലെടുത്ത ആശയ കുഴപ്പങ്ങളുടെ പശ്ചാത്തലത്തില്‍ മുരളീധരന്‍റെ പ്രസ്താവനയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.

നേരത്തെ എല്‍ഡിഎഫുമായി ചേര്‍ന്നുള്ള സംയുക്ത പ്രക്ഷോഭത്തെ കെപിസിസി അധ്യക്ഷന്‍ മുലപ്പള്ളി രാമചന്ദ്രന്‍ എതിര്‍ത്തിരുന്നു.പിന്നീട് നേതാക്കളൊക്കെ ആ അഭിപ്രായത്തെ അനുകൂലിക്കുന്ന സമീപനത്തിലേക്ക് വരുകയായിരുന്നു.എന്നാല്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ ഈ വിഷയങ്ങള്‍ കേട്ടടങ്ങിയിട്ടില്ലെന്നാണ് മുരളീധരന്‍റെ പ്രസ്താവന വ്യക്തമാക്കുന്നത്.കെപിസിസി പട്ടികയില്‍ യുവാക്കളും സ്ത്രീകളും കുറഞ്ഞത്‌ ന്യുനതയാണെന്ന വിമര്‍ശനവും മുരളീധരന്റെ ഭഗത്ത് നിന്നുണ്ടായി.കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കൂടുതല്‍ യുവാക്കളും വനിതകളും ഭാരവാഹികള്‍ ആകണമെന്ന നിലപാടാണ് ഹൈക്കമാണ്ടിനെ അറിയിച്ചതെന്നാണ് വിവരം.