ഇടുക്കി: പൊലീസുകാരനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ഏ ആര്‍ ക്യാമ്ബിലെ ജോജി ജോര്‍ജ് എന്ന പൊലീസുകാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മുട്ടത്തെ ഒരു ലോഡ്ജിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ടു ദിവസമായി ഇയാളെ കാണ്മാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് ലോഡ്ജില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം ഇനിയും വ്യക്തമല്ല.