ലഡാക്ക്: രാജ്യമെങ്ങും റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്ബോള്‍ അതിര്‍ത്തിയില്‍ സമുദ്രനിരപ്പില്‍ നിന്ന്‌ 17000 അടി ഉയരത്തില്‍ ദേശീയ പതാക ഉയര്‍ത്തി ഐടിബിപി സേന റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ജമ്മു കശ്മീരിലെ ലഡാക്കിലാണ് 17000 അടി ഇയരത്തില്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസില്‍ ഇന്തോ-ടിബറ്റല്‍ ബോര്‍ഡര്‍ പോലീസ് ഉദ്യോഗസ്ഥര്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചത്.

വെള്ള യൂണിഫോമും ധരിച്ച ‘ഹിമവീര്‍സ്’ ഭാരത് മാതാ കീ ജയ് വിളിച്ച്‌ ഇന്ത്യയുടെ ത്രിവര്‍ണ പതാക ഉയര്‍ത്തുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. റിപ്പബ്ലിക് ദിനത്തില്‍ 15 ഐടിബിപി ഉദ്യോഗസ്ഥര്‍ക്കാണ് മെഡലുകള്‍ ലഭിച്ചത്.

ANI

@ANI

Indo-Tibetan Border Police (ITBP) personnel with the national flag celebrating Republic Day at 17000 feet in snow today. The temperature in Ladakh at present is minus 20 degrees Celsius. ‘Himveers’ chanting ‘Bharat Mata Ki Jai’ and ‘Vande Mataram’.

Embedded video

1,306 people are talking about this