മലയാളത്തില്‍ അധികം ആരും ശ്രമിക്കാത്ത ഒരു ശ്രേണിയാണ് സ്പൈ ത്രില്ലര്‍. ഇംഗ്ലീഷിലും, ഹിന്ദിയിലും, തമിഴിലും ഇത്തരത്തിലുള്ള സിനിമകള്‍ക്ക് വലിയ ആസ്വാദകര്‍ ആണ് ഉള്ളത്. ഇപ്പോള്‍ പൃഥ്വിരാജും ടോവിനോയും ഒന്നിക്കുന്ന പുതിയ ഒരു സ്പൈ ത്രില്ലര്‍ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ പ്രഖ്യാപനം നാളെ റിപ്ലബിക് ദിനത്തില്‍ രാവിലെ പത്ത് മണിക്ക് ഉണ്ടാകും. ആന്റോ ജോസഫ് ഫിലിം കമ്ബനിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കെ എസ് ബാവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജും ടോവിനോയും പ്രധാന താരങ്ങളായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. ‘കറാച്ചി 81’ എന്നായിരിക്കും ചിത്രത്തിന്‍റെ പേരെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 1980കളില്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ് ഐ യുടെ ചില നീക്കങ്ങള്‍ക്കെതിരേ പ്രവര്‍ത്തിച്ച ചില ഇന്ത്യന്‍ സൈനിക ചാരന്‍മാരുടെ കഥയാണ് ചിത്രം പറയുന്നത്. ‘ഇഡിയറ്റ്‌സ്’ എന്ന ചിത്രത്തിന് ശേഷം കെ എസ് ബാവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.