ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഡ​ൽ​ഹി​യി​ൽ, ബി​ജെ​പി നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ​നി​ന്നു വി​ല​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ബി​ജെ​പി നേ​താ​വ് ക​പി​ൽ മി​ശ്ര​യെ​യാ​ണ് 48 മ​ണി​ക്കൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ​നി​ന്ന് വി​ല​ക്കി​യി​രി​ക്കു​ന്ന​ത്.

വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ലാ​ണ് വി​ല​ക്ക്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ 48 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി പോലീ​സാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ വി​വ​രം അ​റി​യി​ച്ച​ത്.

രാ​ഷ്ട്ര​ത​ല​സ്ഥാ​ന​ത്തെ മി​നി പാ​ക്കി​സ്ഥാ​നെ​ന്നു വി​ശേ​ഷി​പ്പി​ച്ച ക​പി​ൽ മി​ശ്ര​യു​ടെ ട്വീ​റ്റാ​ണ് വി​വാ​ദ​മാ​യ​ത്. മി​ശ്ര​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നേ​ര​ത്തെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.