ന്യൂ​ഡ​ൽ​ഹി: പ​ത്മ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. എട്ട് മ​ല​യാ​ളി​ക​ൾ പ​ത്മ പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യി. ര​ണ്ട് പേ​ർ​ക്ക് പ​ത്മ​ഭൂ​ഷ​ൺ പു​ര​സ്കാ​ര​വും ആറ് പേ​ർ​ക്ക് പ​ത്മ​ശ്രീ പു​ര​സ്കാ​രവും ലഭിച്ചു.

കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യി​രു​ന്ന ജോ​ർ​ജ് ഫെ​ർ​ണാ​ഡ​സ്, അ​രു​ണ്‍ ജ​യ്റ്റ്ലി, സു​ഷ​മ സ്വ​രാ​ജ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​ർ​ക്ക് പ​ത്മ​വി​ഭു​ഷ​ണ്‍ ല​ഭി​ച്ചു. മേ​രി കോം, ​അ​ന​രൂ​ദ് ജു​നൗ​ദ്, ചാ​നു​ലാ​ൽ മി​ശ്ര, സ്വാ​മി വി​ശ്വേ​ശ്വ​ര​തീ​ർ​ത്ഥ എ​ന്നി​വ​ർ​ക്കും പ​ത്മ​വി​ഭു​ഷ​ണ്‍ ല​ഭി​ച്ചു.

കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്ന മ​നോ​ഹ​ർ​ പ​രീ​ക്ക​റി​ന് പ​ത്മ​ഭൂ​ഷ​ണ്‍ ല​ഭി​ച്ചു. മ​ല​യാ​ളി​ക​ളാ​യ എം. ​മും​താ​സ് അ​ലി, എ​ൻ.​ആ​ർ. മാ​ധ​വ​മേ​നോ​ൻ എ​ന്നി​വ​രും പ​ത്മ​ഭൂ​ഷ​ണ്‍ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യി.

സെയ്ദ് മുസീം അലി, മുസഫർ ഹുസൈൻ, അജോയ് ചക്രവർത്തി, ബാൽകൃഷ്ണ ദോഷി, കൃഷ്ണമ്മാൾ ജഗനാഥൻ, എസ്.സി. ജാമീർ, അനിൽ പ്രകാശ് ജോഷി, സിറിംഗ് ലാൻഡോൾ, ആനന്ദ് മഹീന്ദ്ര, ജഗദീഷ് ഷെത്ത്, പി.വി. സിന്ധു, വേണു ശ്രീനിവാസൻ, മനോജ് ദാസ് എന്നീവർക്കും പത്മഭൂഷൺ ലഭിച്ചു.

ക​ട്ടു​ങ്ക​ൽ സു​ബ്ര​ഹ്മ​ണ്യം മ​ണി​ലാ​ൽ, എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, എം.​കെ. കു​ഞ്ഞോ​ൾ, മൂ​ഴി​ക്ക​ൽ പ​ങ്ക​ജാ​ക്ഷി, സ​ത്യ​നാ​രാ​യ​ണ്‍ മു​ണ്ട​യൂ​ർ, തലപ്പിൽ പ്രദീപ് എ​ന്നീ​വ​രാ​ണ് കേ​ര​ള​ത്തി​ന് അ​ഭി​മാ​ന​മാ​യി പ​ത്മ​ശ്രീ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ​ത്. അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ഗ്രാ​മീ​ണ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ത്തി​നാ​ണ് മു​ണ്ട​യൂ​ർ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ​ത്.