കിഴക്കന്‍ തുര്‍ക്കിയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. ആയിരത്തോളം പേർക്ക് പരിക്കേറ്റു. മുപ്പതോളം പേരെ കാണാതായി. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കിഴക്കന്‍ പ്രവിശ്യയായ എലാസിലെ ചെറിയ പട്ടണമായ സിവ്രിജയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 8.55നാണ് ഭൂചലനമുണ്ടായതെന്ന് തുര്‍ക്കി സര്‍ക്കാർ വൃത്തങ്ങൾ അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയിൽ തെരച്ചില്‍ തുടരുകയാണ്.