പൗരത്വ ഭേദഗതി നി‌യമത്തിനെതിരെ രാജസ്ഥാന്‍ നിയമസഭയും പ്രമേയം പാസ്സാക്കി. നിയമം റദ്ദാക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം. സി.എ.എക്കെതിരെ പ്രമേയം പാസ്സാക്കിയ മൂന്നാമത്തെ സംസ്ഥാനമാണ് രാജസ്ഥാന്‍. ആദ്യം കേരളവും പിന്നാലെ പഞ്ചാബുമാണ് നേരത്തെ സി.എ.എക്കെതിരെ പ്രമേയം പാസ്സാക്കിയത്.

മതത്തിന്‍റെ പേരിലുള്ള വിവേചനം ഭരണഘടനാ ലംഘനമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. മതേതര മൂല്യങ്ങള്‍ക്ക് എതിരാണ് പൗരത്വ ഭേദഗതി നി‌യമം. കൃത്യമായി ആര്‍ട്ടിക്കിള്‍ 14ന്‍റെ ലംഘനമാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നതോടെയുണ്ടായതെന്നും പ്രമേയം ചൂണ്ടിക്കാട്ടി.ബി.ജെ.പി എം.എല്‍.എമാരുടെ പ്രതിഷേധത്തെ മറികടന്നാണ് രാജസ്ഥാന്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്.