കൊ​ച്ചി: നെ​ടു​ങ്ക​ണ്ടം രാ​ജ്കു​മാ​ർ ക​സ്റ്റ​ഡി കൊ​ല​പാ​ത​ക കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ആ​റു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ കൊ​ച്ചി സി​ജെഎം കോ​ട​തി​യി​ൽ എ​ഫ്ഐ​ആ​ർ സ​മ​ർ​പ്പി​ച്ചു. കേ​സി​ൽ സി​ബി​ഐ തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​ഗ​സ്റ്റി​ലാ​ണ് സ​ർ​ക്കാ​ർ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. നി​ല​വി​ലെ ജൂ​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നു പു​റ​മേ​യാ​ണ് കേ​സ് സി​ബി​ഐ​ക്കും വി​ടാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.