ലോകത്തിലെത്തന്നെ ഏറ്റവുംവലിയ സ്വയംസഹായസംഘമാണ് കുടുംബശ്രീയെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു . തിരുവള്ളൂര്‍ ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ വിപണനകേന്ദ്രം, ഷോപ്പിങ്‌ കോംപ്ലക്സ് എന്നിവയുടെ ഉദ്ഘാടനവും ഐ.എസ്.ഒ. പ്രഖ്യാപനവും നിര്‍വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘കുടുംബശ്രീ സംരംഭം രാജ്യത്തിനുതന്നെ മാതൃകയാണ്. സ്ത്രീകളുടെ സാമ്ബത്തിക ശാക്തീകരണമാണ് കുടുംബശ്രീയിലൂടെ ലക്ഷ്യമിടുന്നത്. ഐ.ടി., ഇവന്റ് മാനേജ്മെന്റ് തുടങ്ങി വിവിധമേഖലകളില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് കഴിവ് തെളിയിക്കാന്‍ സാധിച്ചു . ആമസോണുമായി കുടുംബശ്രീ കരാറിലേര്‍പ്പെട്ട് ഓണ്‍ലൈന്‍ മേഖലയിലും എത്തി. പ്രളയകാലത്ത് പതിമൂന്നരകോടിരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അവര്‍ നല്‍കിയിട്ടുണ്ടെന്നും’ മന്ത്രി പറഞ്ഞു.