ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ൽ​സ​രി​ക്കു​ന്ന​തി​ൽ ഒ​രു കോ​ടി​യി​ൽ അ​ധി​കം സ്വ​ത്തു​ള്ള​വ​ർ 164പേ​ർ. ബി​ജെ​പി​യി​ലും എഎപിയി​ലും കോ​ണ്‍​ഗ്ര​സി​ലു​മെ​ല്ലാം കോ​ടീ​ശ്വ​രന്മാരു​ടെ സാ​ന്നി​ധ്യ​മു​ണ്ട്.

മ​ണ്ഡ്ക മ​ണ്ഡ​ല​ത്തി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി മ​ൽ​സ​രി​ക്കു​ന്ന ധ​ർ​മ​പാ​ൽ ല​ക്ര​യാ​ണ് സ്വ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മു​ന്നി​ൽ. 292.1 കോ​ടി​യാ​ണ് ധ​ർ​മ​പാ​ലി​ന്‍റെ സ്വ​ത്ത്. ആ​ർ​കെ പു​ര​ത്ത് മ​ൽ​സ​രി​ക്കു​ന്ന ആം ​ആ​ദ്മി സ്ഥാ​നാ​ർ​ഥി പ്ര​മീ​ള ടോ​ക്ക​സാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 80.8 കോ​ടി രൂ​പ​യാ​ണ് പ്ര​മീ​ള​യു​ടെ സ്വ​ത്ത്. 80 കോ​ടി​യു​ടെ സ്വ​ത്തു​മാ​യി ആം​ആ​ദ്മി​യു​ടെ ത​ന്നെ രാം ​സിം​ഗ് നേ​താ​ജി​യാ​ണ് മൂ​ന്നാം​സ്ഥാ​ന​ത്ത്.

ആ​ദ്യ​ത്തെ പ​ത്തു സ്ഥാ​ന​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം 50 കോ​ടി​ക്കു മു​ന്നി​ലാ​ണ് സ്വ​ത്ത്. ബി​ജെ​പി​യു​ടേ​യും കോ​ണ്‍​ഗ്ര​സിന്‍റെയു​മെ​ല്ലാം സ്ഥാ​നാ​ർ​ഥി​ക​ൾ 50 കോ​ടി​ക്കു​മേ​ൽ സ്വ​ത്തു​ള്ള​വ​രു​ടെ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.