വേൾഡ് മലയാളി കൗൺസിൽ ഡിഎഫ്ഡബ്ല്യൂ പ്രൊവിൻസ് ജൂബിലിയുടെ ഭാഗമായി ഡാളസിലെ പ്രതിഭാ ശാലികളെ പങ്കെടുപ്പിച്ചു കൊണ്ട് ടാലന്‍റ് നൈറ്റ് സംഘടിപ്പിക്കുന്നു. ജനുവരി 26 നു (ഞായർ) ഇർവിംഗ് സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി ഹാളിലാണ് പരിപാടി.

മേയ് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ ഹൂസ്റ്റണിൽ നടക്കുന്ന റീജണൽ കോൺഫറൻസിലേക്കുള്ള രജിസ്‌ട്രേഷൻ കിക്ക്‌ ഓഫും നടത്തുമെന്ന് പ്രസിഡന്‍റ് വർഗീസ് കയ്യാലക്കകവും റീജൺ ചെയർമാൻ പി. സി. മാത്യുവും പറഞ്ഞു.

മലയാളിയും സിറ്റി ഓഫ് കോപ്പേൽ കൗൺസിൽ അംഗവുമായ ബിജു മാത്യു മുഖ്യ അതിഥി ആയിരിക്കും. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്‍റ് എസ്. കെ. ചെറിയാൻ പരിപാടിയിൽ പങ്കെടുക്കും. അമേരിക്ക റീജണിന്‍റെ വളർച്ചയിൽ താൻ സന്തുഷ്ടനാണെന്ന് റീജൺ ചെയർമാൻ പി. സി. മാത്യു പറഞ്ഞു. റീജണൽ സ്ട്രാറ്റജിക് ഫോറം പ്രസിഡന്‍റ് റവ. ഷാജി കെ. ഡാനിയേൽ, റീജണൽ ബിസിനസ് ഫോറം പ്രസിഡന്‍റ് ഫ്രിക്സ് മോൻ മൈക്കിൾ, റീജണൽ സെക്രട്ടറി സുധീർ നന്പ്യാർ, റീജൺ പ്രസിഡന്‍റ് ജെയിംസ് കൂടൽ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

പ്രസിഡന്‍റ് വര്ഗീസ് കയ്യാലക്കകം, പ്രോഗ്രാം കോഓർഡിനേറ്റർസ് സുബി ഫിലിപ്പ്, സോണി സൈമൺ, ബെന്നി ജോൺ, തോമസ് ചെല്ലേത്, വൈസ് പ്രസിഡന്റ് ജേക്കബ് മാലിക്കാരുകയിൽ, ജോർജ് വര്ഗീസ്, ജെയ്സി ജോർജ്, സുനിൽ എഡ്‌വേഡ്‌, സാം മാത്യു, ബിജി എഡ്‌വേഡ്‌, മേരി തോമസ്, മുതലായ പ്രൊവിൻസ് ഭാരവാഹികൾ തുടങ്ങിവർ പരിപാടികൾക്ക് നേതൃത്വം കൊടുക്കും.

കലാവിരുന്നിനൊപ്പം സ്‌പൈസ് വാലി ഏഷ്യൻ ഫുഡ് കാരോൾട്ടൻ ഒരുക്കുന്ന സദ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: 972 999 6877, 469 236 6084