ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ൻ ഡ​ൽ​ഹി​യി​ൽ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഫോ​ർ റി​സേ​ർ​ച്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

വൈ​റ​സ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ കൊ​ച്ചി, ബം​ഗ​ളൂ​രു, ചെ​ന്നൈ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്ത് ഏ​ഴു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് കേ​ന്ദ്ര സം​ഘ​ത്തെ അ​യ​ക്കാ​നും ആ​രോ​ഗ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ കേ​ന്ദ്ര​സം​ഘം ഞാ​യ​റാ​ഴ്ച കൊ​ച്ചി​യി​ലെ​ത്തും.

വൈറസ് ഭീഷണിയെ തുടർന്ന് ഇ​ന്ത്യ​യി​ല്‍ ആ​കെ 11 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന വി​വ​രം. ഈ ​മാ​സം ഒ​ന്നി​നു ശേ​ഷം ചൈ​ന​യി​ല്‍ നി​ന്നെ​ത്തി​യ​വ​ര്‍ സ്വ​മേ​ധ​യാ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്നും മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.