ഡെലാവേര്‍ മലയാളി അസോസിയേഷന്‍ (ഡെല്‍മ) 2020-21 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ജനുവരി പതിനൊന്നിന് ന്യൂആര്‍കില്‍ കൂടിയ ജനറല്‍ ബോഡി മീറ്റിംഗില്‍ ഹ്വരഞ്ഞെടുത്തു. ഡെല്‍മയുടെ 2019-20 കാലവര്‍ഷത്തെ പ്രസിഡന്റ് പദ്മരാജ് , ജനറല്‍ സെക്രട്ടറി ശ്രീജിത്ത് മറ്റു കമ്മിറ്റി മെമ്പേഴ്‌സ്, അഡൈ്വസറി കമ്മിറ്റി, ലൈഫ് ടൈം മെമ്പേഴ്‌സ് എന്നിവരുടെ സഹകരണത്തോടെയും പിന്തുണയോടെയുമാണ് പുതിയ നേതൃത്വനിരയെ തെരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികളായി അജിത് ചാണ്ടി (പ്രസിഡന്റ്), ജിപ്‌സണ്‍ ജോസഫ് (വൈസ് പ്രസിഡന്റ്), മധു മണപ്പാട്ട് (ജനറല്‍ സെക്രെട്ടറി), വില്‍സണ്‍ ജോസ് (ട്രഷറര്‍), സിമി സൈമണ്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരേയും കമ്മിറ്റി മെമ്പേഴ്‌സായി ഷാജി ഭാസ്‌കരന്‍ , പ്രവീണ്‍ ഗോവിന്ദന്‍, ബിജു ദാസ് (ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍), ശബരീഷ് ചന്ദ്രശേഖരന്‍ (മീഡിയ കോര്‍ഡിനേറ്റര്‍), ശ്രീജിത്ത് ശ്രീകുമാരന്‍ (ഫിനാന്‍സ് ഓഡിറ്റര്‍) എന്നിവരേയും തെരഞ്ഞെടുത്തു.

ഡെല്‍മ നേതൃത്വം വഹിക്കുന്ന കാര്യപരിപാടികള്‍ക്കു ഡെലാവെറിലെയും പരിസര പ്രദേശങ്ങളിലെ മലയാളി കുടുംബങ്ങളുടെ പൂര്‍ണ സഹകരണം പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് അജിത് ചാണ്ടി അഭ്യര്‍ഥിച്ചു . കൂടുതല്‍ വിവരങ്ങള്‍ക്ക്: (https://www.delma.org/, https://www.facebook.com/Delma.DelUSA/).