മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻ‍സ് 2020, ചിന്താവിഷയത്തിലൂന്നിയുള്ള പ്രസംഗ പരമ്പരയ്ക്ക് നേതൃത്വം നൽകുന്നത് റവ. ഡോ. വർഗീസ് വർഗീസ് മീനടം ആണ്.

യുവജനങ്ങൾക്കായി ഇംഗ്ലീഷ് ക്ലാസുകൾ നയിക്കുന്നത്‌ ഹൂസ്റ്റൺ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ സഹ വികാരി ഫാ. ജോവൽ മാത്യു ആണ്. ജൂലൈ 15 മുതൽ 18 വരെ നടക്കുന്ന കോൺഫറൻസിന്‍റെ മുഖ്യചിന്താവിഷയം ഞാൻ സകല ജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും യോവേൽ 2: 28 എന്ന ബൈബിൾ വാക്യത്തെ ആസ്പദമാക്കി ക്രമീകരിച്ചിരിക്കുന്നു.

റവ. ഡോ. വർഗീസ് വർഗീസ് കോട്ടയം പങ്ങട സെന്‍റ് മേരീസ് ഓർത്തഡോക്സ് ഇടവക വികാരിയും സെന്‍റ് എഫ്രേം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുരാതന ഭാഷാ ശാസ്ത്രത്തിൽ ലെക്ച്ചററും സഭാ മാനേജിംഗ് കമ്മിറ്റി അംഗവുമാണ്. ഇംഗ്ലീഷിലും സിറിയക്കിലും ബിരുദാനന്തര ബിരുദം നേടിയശേഷം മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും സിറിയക്ക് ലിറ്ററേച്ചറിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.സഭയിലെ പ്രശസ്ത പ്രഭാഷകനും മുൻ യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറിയുമാണ്. 1995 മുതൽ സഭയിലെ വൈദീകനായി സേവനം അനുഷ്ടിക്കുന്നു. സൺഡേ സ്കൂൾ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

ഫാ. ജോവൽ മാത്യു സൗത്ത് വെസ്റ്റ് ഭദ്രാസനാംഗവും 2012 മുതൽ സഭയിലെ വൈദീകനായി പ്രവർത്തിക്കുകയും ചെയ്യുന്നു.

വിവരങ്ങൾക്ക് : ഫാ. സണ്ണി ജോസഫ് (കോ ഓർഡിനേറ്റർ) 718 608 5583, ജോബി ജോൺ (ജനറൽ സെക്രട്ടറി) 201 321 0045, എബി കുര്യാക്കോസ് (ട്രഷറർ) 845 380 269.