ചൈനയിലുണ്ടായിരിക്കുന്ന കൊറോണ വൈറസ് ബാധയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചതായി നോര്‍ക്ക റൂട്ട്സ്. ചൈനയില്‍ മലയാളികള്‍ സുരക്ഷിതരാണെന്നും നോര്‍ക്ക റൂട്ട്സ് അധികൃതർ അറിയിച്ചു.
എംബസിയുമായി നോര്‍ക്ക റൂട്ട്സ് നിരന്തരം ബന്ധപ്പെടുന്നുണ്ട്. സിച്വാന്‍ സർവകലാശാലയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാർഥികളുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ എംബസി നിരീക്ഷിക്കുകയാണ്. വിദ്യാർഥികള്‍ക്കുവേണ്ട ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ എംബസി നല്‍കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.