ഡാലസ്: ക്രിസ്തിയ രചയിതാവും ചിന്തകനും, സാമൂഹിക മണ്ഡലങ്ങളിൽ നിറസാന്നിധ്യവും ആയ കോഴഞ്ചേരി ഈസ്റ്റ് തൂക്കനാൽ പി.ജെ എബ്രഹാം (85) നിര്യാതനായി. റാന്നി പൂവൻമല കൊട്ടക്കാട്ടേത്ത് പരേതയായ അമ്മിണിയാണ് സഹധർമ്മിണി.

കെ.എസ്.ആർ.ടി.സി മുൻ അഡ്വൈസറി ബോർഡ് മെമ്പർ, കേരള സംസ്ഥാന പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി, സ്നാനം ഒരു സ്വതന്ത്ര പഠനം, ഈ അസ്ഥികൾ ജീവിക്കുമോ തുടങ്ങി അനേക ക്രിസ്തിയ പുസ്തകങ്ങളുടെ രചയിതാവ്, കൺവെൻഷൻ പ്രഭാഷകൻ, പത്തനംതിട്ട ഐക്കുഴ കുടുംബയോഗം സ്ഥാപക പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.

1981 ൽ അമേരിക്കയിൽ പ്രവാസ ജീവിതം തുടങ്ങി. ഡാലസിൽ ആദ്യകാലത്ത്‌ ആരംഭിച്ച മാർത്തോമ്മ ഇടവകയുടെ വിവിധ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യം ആയിരുന്നു. രണ്ടായിരത്തിൽ കേരളത്തിലേക്ക് മടങ്ങിപ്പോവുകയും കോഴഞ്ചേരിയിലുള്ള സ്വഭവനത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു

മക്കൾ: കേരള വോളിബോൾ ലീഗ് ഓഫ് നോർത്ത് അമേരിക്ക ടൂർണമെന്റ് കോർഡിനേറ്ററും, ട്രഷറാറും ആയ ജയിംസ് എബ്രഹാം (പ്രസാദ്),  പ്രകാശ് എബ്രഹാം (സെക്രട്ടറി, മാർത്തോമ്മ ചർച്ച് ഓഫ് ഡാലസ് കാരോൾട്ടൻ), ജോയിസ് തോമസ് (നേഴ്സ് പ്രാക്ടീഷണർ, പാർക്‌ലാൻഡ് ഹോസ്പിറ്റൽ ഡാലസ്)

മരുമക്കൾ:  അജിത് തോമസ് (യുഎസ് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്), ഷേർളി എബ്രഹാം (ക്വസ്‌റ്റ് ഡയഗനൊസ്റ്റിക്സ്, ഡാലസ്), മിനി എബ്രഹാം (നേഴ്സ് പ്രാക്റ്റീഷനർ,ഡാലസ്)

കൊച്ചുമക്കൾ: സോണിയ, സാംസൺ, സംഗീത, ക്രിസ്റ്റഫർ, ശിൽപ, അലീസ

കൊച്ചുകൊച്ചുമകൾ: ജയ

സംസ്കാരം ജനുവരി 28 ചൊവ്വാഴ്ച്ച രാവിലെ 11മണിക്ക്  ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം കോഴഞ്ചേരി സെന്റ്.തോമസ് മാർത്തോമ്മപള്ളി സെമിത്തേരിയിൽ. ചടങ്ങുകൾ bless media live ൽ ദർശിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:  പ്രസാദ്  214 500 4585, പ്രകാശ് 214 566 8824