ഹൂ​സ്റ്റ​ണ്‍ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലെ ന​വ​ഗ്ര​ഹ​മ​ണ്ഡ​പ​ത്തി​ന്‍റെ ഭൂ​മി പൂ​ജ​യും ശി​ലാ​സ്ഥാ​പ​ന​വും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ട്ടു.

ജ​നു​വ​രി 15നു ​ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​നും പ​ത്ത​ര​യ്ക്കും ഇ​ട​യി​ലു​ള്ള ശു​ഭ മു​ഹൂ​ർ​ത്ത​ത്തി​ൽ ശ്രീ ​ക​ക്കാ​ട് ശ​ശി തി​രു​മേ​നി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് ക​ർ​മ്മ​ങ്ങ​ൾ ന​ട​ന്ന​ത്. ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് അ​ജി​ത് നാ​യ​ർ ശി​ലാ​സ്ഥാ​പ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് അ​മ്മ​ൻ​കോ​ട് ച​ന്ദ്ര​ശേ​ഖ​ര​ൻ തി​രു​മേ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വ​ഗ്ര​ഹ​സ്തോ​ത്ര പാ​രാ​യ​ണ​വും ന​ട​ന്നു. ച​ട​ങ്ങി​ന് നി​ര​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ൾ സാ​ക്ഷ്യം വ​ഹി​ച്ചു.

ഹൈ​ന്ദ​വ ആ​ചാ​ര​ങ്ങ​ളി​ലും വി​ശ്വാ​സ​ത്തി​ലും ന​വ​ഗ്ര​ഹ ആ​രാ​ധ​ന​യ്ക്കു വ​ള​രെ അ​ധി​കം പ്രാ​ധാ​ന്യ​മു​ണ്ട്. ഒ​രു വ്യ​ക്തി​യു​ടെ ആ​യു​സ്, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ജോ​ലി, വി​വാ​ഹം, സാ​ന്പ​ത്തി​ക​സ്ഥി​തി ഇ​വ​യെ​ല്ലാം അ​വ​രു​ടെ ഗ്ര​ഹ​നി​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്നാ​ണ് വി​ശ്വാ​സം. ദു​രി​ത നി​വാ​ര​ണ​ങ്ങ​ൾ​ക്കും കാ​ര്യ​സാ​ധ്യ​ത്തി​നും ന​വ​ഗ്ര​ഹാ​രാ​ധ​ന ഫ​ല​പ്ര​ദ​മാ​ണെ​ന്നു വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു.

നി​ര​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക സ​ഹാ​യ​വും സ​ഹ​ക​ര​ണ​വും കൊ​ണ്ടാ​ണ് ഈ ​ന​വ​ഗ്ര​ഹ മ​ണ്ഡ​പം നി​ർ​മ്മി​യ്ക്കു​ന്ന​തെ​ന്നും ഈ ​ഉ​ദ്യ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ൾ ആ​കു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കു ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും ക്ഷേ​ത്രം പി​ആ​ർ​ഒ മ​ഞ്ജു മേ​നോ​ൻ പ​റ​ഞ്ഞു.