ജൂലൈ 15 മുതൽ 18 വരെ ന്യുജേഴ്സിയിലെ അറ്റ്ലാന്‍റിക് സിറ്റിയിൽ ക്ലാറിഡ്ജ് റാഡിസണ്‍ ബീച്ച് റിസോർട്ടിൽ വച്ചു നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി /യൂത്ത് കോണ്‍ഫറൻസിന്‍റെ ഇടവക സന്ദർശനത്തിന്‍റെ ഭാഗമായി പ്രതിനിധി സംഘം ഫെയർലെസ് ഹിൽസ് സെന്‍റ് ജോർജ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു.

ജനുവരി 12ന് വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. അബു പീറ്റർ ടീം അംഗങ്ങളെ സ്വാഗതം ചെയ്തു. ഫിനാൻസ് മാനേജർ ചെറിയാൻ പെരുമാൾ കോണ്‍ഫറൻസിനെ കുറിച്ചും രജിസ്ട്രേഷനെകുറിച്ചും നേരത്തേ രജിസ്റ്റർ ചെയ്താൽ ലഭിയ്ക്കാവുന്ന സൗജന്യ നിരക്കിനേക്കുറിച്ചും വിവരണം നൽകി.

കമ്മിറ്റി അംഗമായ ജോണ്‍ താമരവേലിൽ സ്പോണ്‍സർ ഷിപ്പിനെകുറിച്ചും സുവനീറിലേക്ക് നൽകാവുന്ന പരസ്യങ്ങളുടെ നിരക്കിനെക്കുറിച്ചും സംസാരിച്ചു. ഇടവകയിൽ നിന്നും നിരവധി അംഗങ്ങൾ രജിസ്റ്റർ ചെയ്യുകയും സുവനീറിലേക്ക് പരസ്യങ്ങൾ നൽകുകയും ചെയ്തു. ഇടവകയുടെ ട്രസ്റ്റി, സെക്രട്ടറി എന്നിവർ യോഗത്തിൽ പങ്കെടുക്കുകയും കോണ്‍ഫറൻസിനുവേണ്ട സഹായങ്ങൾ ക്രമീകരിക്കുകയും ചെയ്തു. ഇടവകയോടുള്ള നന്ദിയും സ്നേഹവും കോണ്‍ഫറൻസ് കമ്മിറ്റിക്കുവേണ്ടി ചെറിയാൻ പെരുമാൾ അറിയിച്ചു.