അമ്മയെയും ഇരട്ട സഹോദരന്മാര‌െയും കൊലപ്പെടുത്തിയ കേസിൽ 16 കാരനെ പോലീസ് അറസ്റ്റു ചെയ്തു. മാതാവ് ഹോളി ക്രിസ്റ്റീന (36) ഇരട്ട സഹോദരന്മാരായ ബ്രാൻസ്ൺ, ബാരൺ (13) എന്നിവരെയാണ് കൊലപ്പെടുത്തിയതെന്ന് ടെല്ലഡിഗ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

ജനുവരി 21 നായിരുന്നു കേസിനാസ്പദമായ സംഭവം. മൺഫോർഡ് റോയ് ലേക്ക് സ്ട്രീറ്റിലുള്ള വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ മൂവരേയും കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടെത്തിയതെങ്കിലും എപ്പോഴാണ് ഇവർ കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ലെന്നു പോലീസ് പറയുന്നു. മൂവരെയും കൊലപ്പെടുത്തിയശേഷം പതിനാറുകാരൻ സ്കൂളിൽ പോയിരുന്നതായി ഡിസ്ട്രിക്ട് അറ്റോർണി സ്റ്റീവ് ഗിഡയൻസ് പറഞ്ഞു.

പതിനാറുകാരനെ പിടികൂടി ഇന്നു കോടതിയിൽ ഹാജരാക്കും. സംഭവത്തെകുറിച്ചു എന്തെങ്കിലും വിവരം ലഭിച്ചാൽ ഷെറിഫ് ഓഫിസിൽ 256 761 2141 നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.