അമേരിക്കയിലെ പ്രബല മലയാളി സംഘടനയായ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ക്രിസ്മസ്- നവവത്സാരോഘങ്ങള്‍ വിവിധ കലാ-സാംസ്കാരിക പരിപാടികളോടെ കൂപ്പര്‍ സിറ്റി ഹൈസ്കൂളില്‍ നടന്നു. മേയര്‍ ഫ്രാങ്ക് ഓര്‍ട്ടിസ്, കമ്മീഷണര്‍ മിസ് ഐറിസ് സിപ്പിള്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

ഫാ. ജോര്‍ജ് ജോണ്‍ ക്രിസ്മസ് ദീപം തെളിയിച്ചു. ഫാ. ജോണ്‍സിറ്റി തച്ചാറ ക്രിസ്മസ് സന്ദേശം നല്‍കി. പ്രസിഡന്‍റ് ബാബു കല്ലിടുക്കില്‍ 2019-ലെ പ്രവര്‍ത്തനങ്ങളുടെ അവലോകനം അവതരിപ്പിച്ചു. ക്രിസ്മസ് ഡിന്നറോടെ തുടങ്ങിയ ആഘോഷരാവിനു നിറപ്പകിട്ടേകി ഷിബു ജോസഫിന്‍റെ സംഘാടനത്തില്‍ ക്രിസ്മസ് കരോള്‍, ക്ലാസിക്കല്‍ – ബോളിവുഡ് ഡാന്‍സുകള്‍, നേറ്റിവിറ്റിഷോ, സംഗീത- നൃത്തശില്പം, “നക്ഷത്രത്തിളക്കം’ നാടകം എന്നിവ അരങ്ങേറി.

2020 വര്‍ഷത്തേക്കുള്ള കമ്മിറ്റിയെ പ്രസിഡന്‍റ് ജോജി ജോണ്‍ പരിചയപ്പെടുത്തി. ഷാജന്‍ കറുപ്പുമഠം സ്വാഗതവും ജോര്‍ജ് മാലില്‍ നന്ദിയും പറഞ്ഞു. പരിപാടികളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മത്തായി മാത്യു, പീറ്റോ സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മോള്‍ മാത്യു, റോഷ്‌നി ബിനോയി എന്നിവര്‍ എംസിമാരായിരുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയ ബാബു കല്ലിടുക്കിലിന്‍റെ നേതൃത്വത്തിലുള്ള 2019-ലെ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ കമ്മിറ്റി കാല്‍ ലക്ഷം (25,000) ഡോളറിന്‍റെ സഹായങ്ങള്‍ അമേരിക്കയിലും ഇന്ത്യയിലുമായി ചെയ്തു.

ബാങ്ക് ലോണ്‍ കുടിശിക മൂലം വീടിന്‍റെ ജപ്തിഭീഷണി നേരിട്ടവരെ താങ്ങിനിര്‍ത്താനും‌ പ്രളയമുഖത്ത് വീട് നഷ്ടപ്പെട്ട് അന്തിയുറങ്ങാന്‍ സ്ഥലമില്ലായവര്‍ക്ക് ആലംബമേകുവാനും നിരാലംബരും അശരണവുമായവര്‍ക്ക് അഭയമേകുന്ന സ്ഥാപനങ്ങള്‍ക്ക് കൈത്താങ്ങാകുവാനും ഒരുനേരത്തെ അന്നത്തിനു വകയില്ലാത്തവരുടെ വിശപ്പകറ്റാനും സംഘടനയ്ക്ക് സാധിച്ചു.

അമേരിക്കയിലെ മറ്റു മലയാളികള്‍ സംഘടനകള്‍ക്ക് എന്നും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃകയായിട്ടുള്ള കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചുവടെ കൊടുക്കുന്നു.

Assistance to Home Construction, Champakulam- $ 6050.
Assistance to Home Construction, Wayanad – $750
Helping a needy Family, USA- @ 2000
Immigrant Family Support , USA- $750
Funeral expence , Huston – $ 500
Bahamas Flood Relif- $ 1600
Onam Sadhya at Oldage Home, Kerala – $ 150
Providing 3 day food, Ayurveda Hospital, Wayanad- $ 150
Medical Supplies (Flood Relif) Vadakkanchery – $ 1450
Helping Hand to Snehamandiram Orphanage, Kerala – $ 5000
Saving Family From ForeClosure, Kerala – $ 4500
Assistance to Cancer Patient, Kerala – $ 750
Assistance to Helping Handycap family- $ 250.

പോയവര്‍ഷം നിര്‍ലോഭമായി സഹായ സഹകരണങ്ങള്‍ നല്‍കിയ സുമനസുകള്‍ക്കു 2019-ലെ കമ്മിറ്റി നന്ദി അറിയിച്ചു.