ജാതിയുടെ പേരില്‍ നീതി നിഷേധിക്കപ്പെടുന്ന ഒരു രാജ്യത്ത് ജാതി പറയാതെ അവകാശങ്ങള്‍ നേടാനാകില്ലെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.കെ.ആര്‍.നാരായണന്‍ സ്മാരക തലയോലപ്പറമ്ബ് എസ്.എന്‍.ഡി.പി. യോഗം യൂണിയന്‍ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യൂണിയന്‍ പ്രസിഡന്റ് ഇ.ഡി.പ്രകാശന്‍ അധ്യക്ഷത വഹിച്ചു.

യോഗം കൗണ്‍സിലര്‍ എ.ജി.തങ്കപ്പന്‍ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി.ടി.മന്മഥന്‍ ഗുരുദേവചിത്രം അനാച്ഛാദനം ചെയ്തു. ശ്രീനാരായണ പഠനകേന്ദ്രം സി.എം.ബാബു ഉദ്ഘാടനം ചെയ്തു. കെ.ആര്‍.നാരായണന്റെ ഛായാചിത്രം എ.വി.അശോകനും അനാച്ഛാദനം ചെയ്തു. യൂണിയന്‍ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു, എസ്.അജുലാല്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.