ആലപ്പുഴ: അനധികൃത സര്‍വീസ് നടത്തുന്ന ഹൗസ് ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവ്. ജില്ലാ പൊലീസ് മേധാവിയാണ് ഉത്തരവ് ഇറക്കിയത്.ഇന്നലെ വേമ്ബനാട്ട് കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചിരുന്നു. പാതിരാമണല്‍ ഭാഗത്തുവെച്ചാണ് സംഭവം നടന്നത്.പത്തോളം സഞ്ചാരികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ എല്ലാവരെയും രക്ഷപ്പെടുത്തി.