നാടകീയ രംഗങ്ങള്‍ക്കാണ് ബിഗ് ബോസ് ഹൗസ് വേദിയാകുന്നത്. കളി ചിരികള്‍ നിറഞ്ഞ ആദ്യ ആഴ്ചകള്‍ക്ക് ശേഷം ബിഗ് ബോസ് അന്തരീഷം കലൂഷിതമാകുകയാണ്. വ്യത്യസ്തമായ സ്വഭാവക്കാരായ ആളുകളാണ് ഹൗസില്‍ എത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ അഭിപ്രായഭിന്നതകള്‍ സ്വാഭാവികമാണ്. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും കാര്യങ്ങള്‍ കൈ വിട്ട് പോകുകയാണ്.

ബിഗ് ബോസ് ഹൗസില്‍ വാക്ക് തര്‍ക്കങ്ങള്‍ സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഈ വാക്ക്വാദം കയ്യേറ്റത്തിലേയ്ക്ക് പോകുകയാണ്. രജിത് കുമാറും മറ്റുള്ള അംഗങ്ങളും തമ്മിലാണ് പ്രശ്നം.കുറെ പേര്‍ ഒറ്റയ്ക്ക് കളിയ്ക്കുന്നു മറ്റു ചിലര്‍ ഗ്രൂപ്പായി നില്‍ക്കുന്നു എന്ന് തുടങ്ങുന്ന സംഭാഷണമാണ് കയ്യാങ്കളിയിലേയ്ക്ക് മാറുന്നത്. സുജോയ്ക്ക് നേരെയാണ് രജിത് കുമാര്‍ പ്രകോപിതനാകുന്നത്. ഇവരുടെ ഇടയില്‍ തടസമായി സാന്‍ഡ്ര നില്‍ക്കുന്നുമുണ്ട്.

ഇത് ബിഗ് ബോസ് നല്‍കിയ ടാസ്ക്കാണോ അതേ അംഗങ്ങള്‍ക്കിടയില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചതാണോ എന്നുള്ള കാര്യത്തില്‍ ഇത് വരെ ഒരു വ്യക്ത ലഭിച്ചിട്ടില്ല. ഇത്തരത്തിലുള്ള ടാസ്ക്കുകള്‍ ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കായി ഒരുക്കാറുണ്ട്. കുറച്ചു പേര്‍ മാത്രമാണ് ഇവരുടെ പ്രശ്നത്തില്‍ ഇടപെടുന്നത്. രഘുവും , സുരേഷുമൊക്കെ സംഭവം നടക്കുന്ന സ്ഥലത്ത് ഉണ്ടെങ്കിലും പ്രതികരിക്കാതെ മാറി നില്‍ക്കുന്നുണ്ട്.