അ​നി​യ​ത്തി പ്രാ​വി​ലെ സു​ധി മു​ത​ൽ അ​ഞ്ചാം പാ​തി​ര​യി​ലെ അ​ൻ​വ​ർ ഹു​സൈ​ൻ വ​രെ​യു​ള്ള യാ​ത്ര​യി​ൽ ഒ​പ്പം നി​ന്ന​വ​ർ​ക്ക് ന​ന്ദി അ​റി​യി​ച്ച് ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​ൻ. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലാ​ണ് താ​രം ആ​രാ​ധ​ക​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ​ത്.

“എ​പി മു​ത​ൽ എ​പി വ​രെ. അ​നി​യ​ത്തി​പ്രാ​വ് മു​ത​ൽ അ​ഞ്ചാം പാ​തി​ര വ​രെ. ചോ​ക്ലേ​റ്റി​ൽ നി​ന്ന് ഡാ​ർ​ക്ക് ചോ​ക്ലേ​റ്റി​ലേ​ക്ക്..​റൊ​മാ​ന്‍റി​ക് സി​നി​മ​ക​ളി​ൽ നി​ന്നും ക്രൈം ​ത്രി​ല്ല​റു​ക​ളി​ലേ​ക്ക്. അ​നു​ഗ്ര​ഹ​ങ്ങ​ളേ​റെ ല​ഭി​ച്ചു. പാ​ഠ​ങ്ങ​ളേ​റെ പ​ഠി​ച്ചു. ഈ ​സ്നേ​ഹ​ത്തി​ന് ഒ​രു​പാ​ട് ന​ന്ദി’. കു​ഞ്ചാ​ക്കോ ബോ​ബ​ൻ കു​റി​ച്ചു.

മി​ഥു​ൻ മാ​നു​വ​ൽ ഒ​രു​ക്കി​യ ക്രൈം ​ത്രി​ല്ല​ർ ചി​ത്രം അ​ഞ്ചാം പാ​തി​ര​യാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ന് വേ​റി​ട്ട മു​ഖം ന​ൽ​കി​യ​ത്. ഒ​രു ക്രി​മി​നോ​ള​ജി​സ്റ്റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ താ​രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി ചി​ത്രം പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്.