ഇ​പ്പോ​ൾ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നാ​ൽ ബി​ജെ​പി​ക്ക് നി​ല​വി​ലു​ള്ള 303 സീ​റ്റ് 271 ആയി കുറയുമെ​ന്ന് ഇ​ന്ത്യാ​ടു​ഡേ-​കാ​ർ​വി സ​ർ​വേ ഫ​ലം. അ​തേ​സ​മ​യം കോ​ണ്‍​ഗ്ര​സി​ന് എ​ട്ടു സീ​റ്റ് അ​ധി​ക​മാ​യി ല​ഭി​ക്കു​മെ​ന്നും സ​ർ​വേ വി​ല​യി​രു​ത്തു​ന്നു.

സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ ര​മ്യ​മാ​യി പരിഹ​രി​ച്ചി​ല്ലെ​ങ്കി​ൽ 50 സീ​റ്റു​വ​രെ എ​ൻ​ഡി​എ​യ്ക്ക് ന​ഷ്ട​പ്പെ​ടാ​മെ​ന്നും സ​ർ​വേ പ​റ​യു​ന്നു. കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​പി​എ​യ്ക്ക് മൊ​ത്ത​ത്തി​ൽ 15 സി​റ്റ് കൂ​ടു​ത​ലാ​യി ല​ഭി​ക്കാ​മെ​ന്നും സ​ർ​വേ വി​ല​യി​രു​ത്തി.

അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി​യാ​രെ​ന്ന ചോ​ദ്യ​ത്തി​ന് ഇ​പ്പോ​ഴും ന​രേ​ന്ദ്ര​മോ​ദി ത​ന്നെ മു​ന്നി​ൽ. 53 ശ​ത​മാ​നം പേ​ര് മോ​ദി​യെ പിന്തു​ണ​ച്ച​പ്പോ​ൾ 13ശ​ത​മാ​നം പേ​ർ രാ​ഹു​ൽ​ഗാ​ന്ധി​യെ പി​ന്തു​ണ​ച്ചു. എ​ന്നാ​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ​യെ നാ​ലു ശ​ത​മാ​നം പേ​ർ മാ​ത്ര​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തേക്ക് പി​ന്തു​ണ​ച്ച​ത്. ഏ​ഴു ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ സോ​ണിയ ​ഗാ​ന്ധി​ക്കു​ണ്ട്.

തൊ​ഴി​ലി​ല്ലാ​യ്മ​യാ​ണ് രാ​ജ്യം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​ശ്ന​മെ​ന്ന് സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത ഭൂ​രി​ഭാ​ഗം പേ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. 32 ശ​ത​മാ​നം പേ​രാ​ണ് രാ​ജ്യ​ത്ത് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ കു​റ​ഞ്ഞു വ​രു​ന്ന​തി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി​യ​ത്.