മതമല്ല മനുഷ്യർ തമ്മിലുള്ള ഐക്യമാണ് ഏറ്റവും വലുതെന്നുള്ളതിന്‍റെ ഉദാഹരണമായി മാറി കായംകുളം ചേരാവള്ളി മുസ്‌ലീം ജമാഅത്ത് അങ്കണം. നി​ർ​ധ​ന​യാ​യ ഹി​ന്ദു പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം ന​ടത്തി നൽകി മു​സ്‌ലീം സ​മു​ദാ​യാം​ഗ​ങ്ങ​ൾ നാടിന് മാത്രമല്ല ലോകത്തിന് മുഴുവൻ പകർന്ന് നൽകിയത് വലിയ സന്ദേശമാണ്.

കാ​യം​കു​ളം ചേ​ര​വ​ള്ളി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ബി​ന്ദു​വി​ന്‍റെ​യും പ​രേ​ത​നാ​യ അ​ശോ​ക​ന്‍റെ​യും മ​ക​ൾ അ​ഞ്ജു​വി​ന്‍റെ വി​വാ​ഹം പ​ണ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ന​ട​ക്കി​ല്ലെ​ന്ന ഘ​ട്ടം വ​ന്ന​പ്പോ​ൾ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് സ​ഹാ​യാ​ഭ്യ​ർ​ഥ​ന​യു​മാ​യി പ​ള്ളി ക​മ്മി​റ്റി​യി​ൽ സ​മീ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് വി​വാ​ഹം ന​ട​ത്തി ന​ൽ​കു​വാ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​ത്. ചേ​രാ​വ​ള്ളി ജ​മാ​അ​ത്ത് പ​ള്ളി അ​ങ്ക​ണ​ത്ത് വ​ച്ച് കാ​പ്പി​ൽ സ്വ​ദേ​ശി ശ​ര​ത് ശ​ശി​യു​മാ​യാണ് അ​ഞ്ജു​വി​ന്‍റെ വി​വാ​ഹം നടന്നത്.

വി​വാ​ഹ​ത്തി​നു​ള്ള ക്ഷ​ണ​ക​ത്തും തയാറാക്കിയത് പ​ള്ളി ക​മ്മി​റ്റിയാണ്. അ​ഞ്ഞൂ​റ് പേ​ർ​ക്കു​ള്ള സ​ദ്യ​യാ​ണ് ഒ​രുക്കിയത്. പ​ത്ത് പ​വ​നും ര​ണ്ട് ല​ക്ഷം രൂ​പ​യും പെ​ണ്‍​കു​ട്ടി​ക്ക് ക​മ്മി​റ്റി ന​ൽ​കും. ഇ​തി​ൽ ര​ണ്ട് ല​ക്ഷം രൂ​പ പെ​ണ്‍​കു​ട്ടി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കു​വാ​നാ​ണ് തീ​രു​മാ​നം.

അഞ്ജുവിനും ശരത്തിനും വിവാഹമംഗങ്ങളങ്ങൾ നേരാൻ നൂറ് കണക്കിനാളുകളാണ് ഇവിടെയെത്തിയത്. വ​ധൂ​വ​ര​ൻ​മാ​ർ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പ​ള്ളി ക​മ്മി​റ്റി​ക്കും ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും ആ​ശം​സ​ക​ൾ നേ​രു​ന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.