ഷി​ക്കാ​ഗോ: സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ 21-ാമ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ മൗ​ണ്ട് പ്രോ​സ്പെ​ക്ട​യി​ലു​ള്ള സി​എം​എ ഹാ​ളി​ൽ ജാ​നു​വ​രി 25 ശ​നി​യാ​ഴ്ച ആ​റി​ന് വി​പു​ല​മാ​യി ന​ട​ത്ത​പ്പെ​ടു​ന്നു. സ്വ​ത​ന്ത്ര ഭാ​ര​ത​ത്തി​നു​വേ​ണ്ടി ചി​ന്തി​യ ഓ​രോ​തു​ള്ളി ചോ​ര​യ്ക്കും, ര​ണാ​ങ്ക​ണ​ത്തി​ൽ പൊ​ലി​ഞ്ഞു​വീ​ണ ഓ​രോ ജീ​വ​നും ന​മ്മു​ടെ കൂ​പ്പു​കൈ​ക​ൾ സ​മ​ർ​പ്പി​ക്കാം.

ഷി​ക്കാ​ഗോ​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും അ​നു​ഭാ​വി​ക​ളും ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളും ഒ​ന്നു​ചേ​ർ​ന്ന് ന​ട​ത്ത​പ്പെ​ടു​ന്ന പ്ര​സ്തു​ത സ​മ്മേ​ള​ന​ത്തി​ൽ വി.​ടി. ബ​ൽ​റാം എം​എ​ൽ​എ ഇ​ന്ത്യ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും.

ഇ​ന്ത്യ​യു​ടെ മ​ഹ​ത്താ​യ പാ​ര​ന്പ​ര്യ​വും സം​സ്കാ​ര​വും പ്ര​വാ​സി സ​മൂ​ഹ​ത്തി​നു പ​ക​ർ​ന്നു ന​ൽ​കാ​നും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള ഒ​ത്തൊ​രു​മ​യും ഐ​ക​വും ശ​ക്തി​പ്പെ​ടു​ത്താ​നും പ​രി​പാ​ടി ല​ക്ഷ്യ​മി​ടു​ന്നു. മാ​തൃ രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര​ത്വ​വും ജ​നാ​ധി​പ​ധ്യ​വും ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധ​നേ​ടി​യ​താ​ണ്. വി​വി​ധ സം​സ്കാ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഇ​ന്ത്യ​യു​ടെ മ​ഹ​ത്താ​യ സം​സ്കാ​രം നി​ല​നി​ർ​ത്തു​ന്ന​തി​നും ജാ​തി മ​ത വ​ർ​ഗ വ​ർ​ണ​ങ്ങ​ൾ​ക്ക​തീ​ത​മാ​യി ഇ​ന്ത്യ​ക്കാ​ര​ൻ എ​ന്ന ഒ​റ്റ മ​ന​സ് രൂ​പ​പ്പെ​ടു​ത്തു​വാ​നും രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും ക​ത്ത് സൂ​ക്ഷി​ക്കാ​നും പ്ര​ചോ​ദ​ന​മാ​യി​രി​ക്കും പ്ര​സ്തു​ത സ​മ്മേ​ള​നം.

ഷി​ക്കാ​ഗോ​യി​ലെ മു​ഴു​വ​ൻ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളെ​യും റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​പ​രി​പാ​ടി​യി​ലേ​ക്ക് ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : ഡോ. ​സാ​ൽ​ബി പോ​ൾ ചേ​ന്നോ​ത്ത് (847 800 3570), പ്രൊ​ഫ ത​ന്പി മാ​ത്യു (847 226 5486), സി​നു പാ​ല​ക്ക​ത്ത​ടം (847 529 4607), ലൂ​യി ചി​ക്കാ​ഗോ (312 810 5275), ജെ​യ്ബു കു​ള​ങ്ങ​ര (773 792 2117), റി​ൻ​സി കു​ര്യ​ൻ (773 510 2661).