ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. നിലവില്‍ 1029 പേരാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. ഫെബ്രുവരി എട്ടിനാണ് വോട്ടെടുപ്പ്.1029 സ്ഥാനാര്‍ഥികള്‍ ചേര്‍ന്ന് ആയിരത്തി അഞ്ഞൂറിലധികം പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

സൂക്ഷ്മ പരിശോധനക്ക് മുമ്ബ് തന്നെ 411 പേരുടെ പത്രിക നേരത്തെ തള്ളി. മൂന്നു പേര്‍ ഇതു വരെ പത്രിക പിന്‍വലിച്ചിട്ടുണ്ട്. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസം മാത്രം 806 പേരാണ് പത്രിക സമര്‍പ്പിച്ചത്. ആകെയുള്ള 70 സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി മത്സരിക്കുണ്ട്.

67 സീറ്റുകളില്‍ ബി.ജെ.പി മത്സരിക്കുമ്ബോള്‍ സഖ്യ കക്ഷികളായ എല്‍.ജെ.പി, ജെ.ഡി.യു എന്നിവര്‍ക്കായി മൂന്നു സീറ്റുകള്‍ മാറ്റിവെച്ചു. 66 സീറ്റില്‍ കോണ്‍ഗ്രസും 4 സീറ്റില്‍ ആര്‍.ജെ.ഡിയുമാണ് സഖ്യമായി മത്സരിക്കുന്നത്.