സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്’വരനെ ആവശ്യമുണ്ട്’. ചിത്രത്തിന്‍റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു . ചിത്രത്തില്‍ സുരേഷ് ഗോപി പ്രധാന കഥാപാത്രമായി എത്തുന്നു. വന്‍ താര നിരയില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. ദുല്‍ഖറും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

ശോഭനയും, കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തിലെ നായികമാര്‍. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ഗോപിയും, ശോഭനയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. 2005ല്‍ പുറത്തിറങ്ങിയ മകള്‍ക്ക് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒരുമിച്ചഭിനയിച്ചത്. മേജര്‍ രവിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മേജര്‍ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത് . മേജര്‍ ആത്മാറാമായി മേജര്‍ രവിയും എത്തുന്നു.