ദു​ബൈ മാ​ര​ത്ത​ണി​ല്‍ ഏ​റ്റ​വും ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന താ​ര​ങ്ങ​ളി​ലൊ​ന്ന്​ സു​ഹൈ​ല്‍ അ​ല്‍​ന​ഷാ​ഷ് എ​ന്ന ജോ​ര്‍​ഡ​ന്‍​കാ​ര​​നാ​യി​രി​ക്കും. ഓ​ടു​ന്ന വ​ഴി​ക​ളോ കൂ​ടെ ഓ​ടു​ന്ന ആ​യി​ര​ങ്ങ​ളെ​യോ കാ​ണാ​ന്‍ ക​ണ്ണു​ക​ളി​ല്ലാ​തെ​യാ​ണ് ഇ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ന്ന​ത്. 10 കി​ലോ​മീ​റ്റ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന സു​ഹൈ​ല്‍ 45 മി​നി​റ്റി​ല്‍ ല​ക്ഷ്യ​ത്തി​ലെ​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ടാ​ണ് ദു​ബൈ​യി​ലേ​ക്കു വി​മാ​നം ക​യ​റി​യ​ത്. മാ​ര​ത്ത​ണു​ക​ളി​ല്‍ മ​ത്സ​രാ​ര്‍​ഥി​ക​ളു​ടെ ബാ​ഹു​ല്യം ഉ​ള്ള​തു​കൊ​ണ്ടു​ത​ന്നെ കാ​ഴ്ച​യി​ല്ലാ​ത്ത ഒ​രാ​ള്‍​ക്ക് കൂ​ട്ടി​യി​ടി​ക്കാ​തെ ഓ​ട​ണ​മെ​ങ്കി​ല്‍ പ​ര​സ​ഹാ​യം അ​നി​വാ​ര്യ​മാ​ണ്. മ​ല​പ്പു​റം മേ​ലാ​റ്റൂ​ര്‍ സ്വ​ദേ​ശി നാ​സ​ര്‍ ഹു​സൈ​നാ​ണ് സു​ഹൈ​ലി​നെ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ക്കാ​നു​ള്ള വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത​ത്.

മു​മ്ബ് പ​ല മാ​ര​ത്ത​ണു​ക​ളി​ല്‍ മാ​റ്റു​ര​ച്ച നാ​സ​ര്‍ ദു​ബൈ മാ​ര​ത്ത​ണി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള ത​​െന്‍റ ആ​ഗ്ര​ഹം മാ​റ്റി​വെ​ച്ചാ​ണ് സു​ഹൈ​ലു​മാ​യി കൈ​കോ​ര്‍​ത്ത്​ ഒാ​ടാ​ന്‍ ത​യാ​റാ​യ​ത്. ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ക്കു​ന്ന അ​യ​ണ്‍​മെ​ന്‍ മ​ത്സ​ര​ത്തി​ന് ക​ഠി​ന​പ​രി​ശീ​ല​നം ന​ട​ത്തു​ന്ന നാ​സ​റി​നെ കോ​ച്ച്‌ ജെ​യിം​സാ​ണ് ഈ ​ഒ​രു ഉ​ദ്യ​മം ഏ​ല്‍​പി​ച്ച​ത്. ചി​കി​ത്സ പി​ഴ​വ് മൂ​ലം 13ാം വ​യ​സ്സ് മു​ത​ല്‍ കാ​ഴ്ച​ശ​ക്തി കു​റ​ഞ്ഞു​വ​ന്ന സു​ഹൈ​ലി​നു 18ാം വ​യ​സ്സോ​ടെ കാ​ഴ്ച പൂ​ര്‍​ണ​മാ​യി ന​ഷ്​​ട​പ്പെ​ട്ടു. എ​ന്നാ​ല്‍, ജീ​വി​ത​ത്തോ​ട് തോ​റ്റു​കൊ​ടു​ക്കാ​ന്‍ ത​യാ​റാ​കാ​തെ ലോ​ങ്​ ജം​പി​ലും ഓ​ട്ട​ത്തി​ലു​മ​ട​ക്കം നി​ര​വ​ധി അ​ന്ത​ര്‍​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ല്‍ മെ​ഡ​ലു​ക​ള്‍ വാ​രി​ക്കൂ​ട്ടി​യി​ട്ടു​ണ്ട് ഈ 36​കാ​ര​ന്‍. സ്വ​ന്തം നാ​ടാ​യ അ​മ്മാ​നി​ല്‍ ന​ട​ന്ന മാ​ര​ത്ത​ണി​ല്‍ വെ​ള്ളി​മെ​ഡ​ല്‍ ജേ​താ​വു​മാ​ണ് സു​ഹൈ​ല്‍. സ​മാ​ന ശാ​രീ​രി​ക പ​രി​മി​തി​യു​ള്ള ഹ​സ​ന്‍ എ​ന്ന ജോ​ര്‍​ഡ​ന്‍​കാ​ര​ന് ഇ​റ്റ​ലി​ക്കാ​രി​യാ​യ ആ​ന്‍​ഡ്രി​യ​യാ​ണ് ദു​ബൈ മാ​ര​ത്ത​ണി​ല്‍ സ​ഹാ​യി​യാ​കു​ന്ന​ത്.