ദു​ബൈ: പ​ശ്ചി​മേ​ഷ്യ​യി​ലെ ഏ​റ്റ​വും അ​ഴി​മ​തി കു​റ​ഞ്ഞ രാ​ജ്യ​മെ​ന്ന പ​ദ​വി വീ​ണ്ടും യു.​എ.​ഇ​ക്ക്. ട്രാ​ന്‍​സ്​​പ​ര​ന്‍​സി ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ത​യാ​റാ​ക്കി​യ അ​ഴി​മ​തി അ​നു​ഭ​വ സൂ​ചി​ക​യി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. ഖ​ത്ത​ര്‍ ര​ണ്ടാം സ്​​ഥാ​നം നേ​ടി.

ആ​ഗോ​ള പ​ട്ടി​ക​യി​ല്‍ 71 പോ​യ​ന്‍​റോ​ടെ യു.​എ.​ഇ 21ാം സ്​​ഥാ​ന​ത്താ​ണ്. ഖ​ത്ത​ര്‍ 30ാമ​താ​ണ്. സൗ​ദി 50ാം സ്​​ഥാ​നം നേ​ടി​യ​പ്പോ​ള്‍ ഒ​മാ​ന്‍ 56ാമ​തെ​ത്തി. യ​മ​നും സി​റി​യ​യു​മാ​ണ്​ പി​ന്നി​ല്‍. ആ​ഗോ​ള​ത​ല​ത്തി​ല്‍ ഡെ​ന്‍​മാ​ര്‍​ക്കും ന്യൂ​സി​ല​ന്‍​ഡും ഒ​ന്നാം സ്​​ഥാ​നം നേ​ടി​യ​പ്പോ​ള്‍ ഇ​ന്ത്യ 80ാമ​താ​ണ്. സൊ​മാ​ലി​യ​യാ​ണ്​ ഏ​റ്റ​വും പി​ന്നി​ല്‍.