ഫോര്‍ട്ട്‌വര്‍ത്ത്: മുന്ന് മണിക്കൂറിനുള്ളില്‍ തോക്കുമായി ഏഴ് കടകള്‍ കവര്‍ച്ച ചെയ്തു. ഇരുവര്‍ സംഘത്തെ പോലീസ് അന്വേഷിക്കുന്നു. ഇവര്‍ അപകടകാരികളാണെന്ന് പോലീസ് പറഞ്ഞു.
കറുത്ത ഹുഡിയും, റിവോള്‍വറുമായി ഒരാള്‍ കടയില്‍കടന്ന് തോക്കുചൂണ്ടി പണം കവരുമ്പോള്‍ മറ്റേയാള്‍ പിങ്ക് ഹുഡിയുതിര്‍ത്തു കടയുടെ വാതിലിനു മുമ്പില്‍ സ്ഥിതിഗതികള്‍ വീക്ഷിച്ചു നില്‍ക്കുകയും ചെയ്യുന്നതാണ് ഇവരുടെ പതിവെന്ന് പോലീസ് പറഞ്ഞു.
ഇത് അര്‍ദ്ധ രാത്രിയിലുള്ള കവര്‍ച്ചയല്ലെന്നും, വൈകിട്ട് ആളുകള്‍ ഭക്ഷണം കഴിച്ച് ബെഡില്‍ പോകുന്ന സമയത്താണ് നടത്തുന്നതെന്നും ഫോര്‍ട്ട്വര്‍ത്ത് പോലീസ് ഡിറ്റക്ര്‌റീവ് ബ്രയാന്‍ റയന്‍സ് ഫോര്‍ഡ് പറഞ്ഞു.
ജനുവരി 20 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് ഹാസിലറ്റില്‍ തുടങ്ങിയ കവര്‍ച്ച മൂന്ന് മണിക്കൂറിന് ശേഷം സൗത്ത് ഫോര്‍ട്ട്വര്‍ത്തിലാണ് സമാപിച്ചത്. കവര്‍ച്ചക്കാര്‍ സ്റ്റോര്‍ ജീവനക്കാരെ ഉപദ്രവിക്കുന്നില്ലെന്നും, 2000 ഡോളറും, സിഗററ്റും, ലോട്ടറി ടിക്കറ്റുമാണ് ഇവര്‍ ഇവിടെ നിന്നും ആവശ്യപ്പെട്ടു വാങ്ങുന്നത്.
ഇവരെ കുറിച്ചുള്ള വിവരം ലഭിക്കുന്നവര്‍ ലോലീസിനെ വിളിച്ചറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.