ലണ്ടന്‍: യൂറോപ്യന്‍ യൂണിയനിലെ അംഗത്വം ഉപേക്ഷിച്ച്‌ ബ്രിട്ടന് പുറത്തുവരാനുള്ള ബ്രെക്‌സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞി അംഗീകാരം നല്‍കി. ഇതോടെ ബ്രെക്‌സിറ്റി ബില്‍ നിയമമായി മാറി. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് ലോര്‍ഡ്‌സ് ബില്‍ പാസാക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് രാജ്ഞി ബില്ലിന് അംഗീകാരം നല്‍കിയത്.

ചിലപ്പോഴൊക്കെ വിചാരിച്ചിരുന്നു, നാം ബ്രെക്‌സിറ്റിന്റെ ഫിനിഷിങ് ലൈന്‍ ഒരിക്കലും കടക്കില്ലെന്ന്. പക്ഷെ നാം അത് സാധിച്ചിരിക്കുന്നു- ബില്‍ നിയമമായതിനു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു.

ജനുവരി 31നകം യൂറോപ്യന്‍ യൂണിയന്റെ പാര്‍ലമെന്റും ബ്രെക്‌സിറ്റ് അംഗീകരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ബ്രിട്ടന് നിശ്ചയിച്ച സമയത്ത് യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുവരാനാകൂ.

യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോരാനുള്ള ഹിതപരിശോധന നടന്നത് 2016ലാണ്. മൂന്നരവര്‍ഷത്തിലധികമായി തുടര്‍ന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ ബ്രെക്‌സിറ്റ് നിയമം ആയിരിക്കുന്നത്.

ANI

@ANI

Britain’s Queen Elizabeth II approves government’s Brexit bill: AFP news agency (file pic)

View image on Twitter
60 people are talking about this