തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക രണ്ടുഘട്ടമായെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വൈസ് പ്രസിഡന്റുമാരെയും ജനറല്‍ സെക്രട്ടറിമാരെയും ആദ്യം പ്രഖ്യാപിക്കും.

വര്‍ക്കിം​ഗ് പ്രസിഡണ്ടുമാരെ ഹൈക്കമാന്റ് തീരുമാനിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇരട്ട പദവി ആര്‍ക്കും അനുവദിച്ചിട്ടില്ല. ജനപ്രതിനിധികള്‍ വേണ്ടെന്ന് ഹൈക്കമാന്റിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വെട്ടിച്ചുരുക്കിയ അന്തിമ പട്ടികയില്‍ 45 പേരാണ് ഉള്ളതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനം ഒഴിവാക്കിയാണ് പുതിയ പട്ടിക എന്നു റിപ്പോര്‍ട്ടുകളുണ്ട്. പത്ത് വൈസ് പ്രസിഡന്റുമാര്‍, 20 ജനറല്‍ സെക്രട്ടറിമാര്‍ എന്ന നിലയിലാണ് പുതിയ പട്ടിക. സെക്രട്ടറിമാരുടെ കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.