കോഴിക്കോട്:പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലനും താഹയ്ക്കും അനുകൂലമായ നിലപാട് കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ തിരുത്തിയത് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം കാരണമെന്ന് എം കെ മുനീര്‍.

‘അലനും താഹയും തെറ്റുകാരല്ലെങ്കില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി മറുപടി പറയേണ്ടി വരും. പന്തീരാങ്കാവ് കേസ് എന്‍ഐഎ ഏറ്റെടുക്കാന്‍ കാരണം ബിജെപി ആണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയും, പാര്‍ട്ടി നേതാക്കളും സംസാരിക്കുന്നത് ആശയ കുഴപ്പം ഉണ്ടാക്കുന്ന രീതിയിലാണ്’. നിയമസഭയ്ക്ക് അകത്ത് അടക്കം യുഡിഎഫ് പറഞ്ഞ നിലപാട് ശരിയെന്ന് തെളിഞ്ഞെന്നും മുനീര്‍ പറഞ്ഞു.

മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ന്‍​റെ പേ​രി​ല്‍ അ​റ​സ്റ്റി​ലാ​യ അ​ല​നും താ​ഹ​യും ഇ​പ്പോ​ഴും സി​പി​എം അം​ഗ​ങ്ങ​ളാ​ണെ​ന്നും അ​വ​ര്‍​ക്കെ​തി​രേ പാ​ര്‍​ട്ടി ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ മോ​ഹ​ന​ന്‍ പ​റ​ഞ്ഞ​ത്. അ​ല​നും താ​ഹ​യും മാ​വോ​യി​സ്റ്റു​ക​ളാ​ണെ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​നാ​കി​ല്ല. അ​വ​രു​ടെ ഭാ​ഗം കേ​ട്ട ശേ​ഷ​മേ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കാ​ന്‍ ക​ഴി​യൂ. ഇ​വ​ര്‍ മാ​വോ​യി​സ്റ്റു​ക​ള്‍ ത​ന്നെ​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു​വ​ല്ലോ എ​ന്ന ചോ​ദ്യ​ത്തി​ന് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത് പോ​ലീ​സ് റി​പ്പോ​ര്‍​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല​ല്ലേ എ​ന്നും മോ​ഹ​ന​ന്‍ ചോ​ദി​ച്ചു.