മുംബൈ: ജനുവരി 27 മുതൽ മുംബൈ നഗരം 24 മണിക്കൂറും ഉണർന്നിരിക്കും. നഗരത്തിലെ വ്യാപാരസ്ഥാനങ്ങൾക്കും ഹോട്ടലുകളും കഫേകൾക്കും മുഴുവൻ സമയവും പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകി. മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.
ടൂറിസം മന്ത്രി ആദിത്യ താക്കറേയാണ് ഇത്തരമൊരു ആശയം കൊണ്ടുവന്നത്. എന്നാൽ ബാറുകൾക്കും പബ്ബുകൾക്കും ഈ പരിഷ്കാരം ബാധകമാകില്ല. പുലർച്ചെ 1.30വരെയാണ് ബാറുകൾക്കുള്ള പ്രവർത്തനസമയം.