ന്യു യോര്‍ക്ക്: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യു യോര്‍ക്ക് സ്റ്റേറ്റ് ചാപ്ടറിന്റെ റിപ്പബ്ലിക് ദിന ആഘോഷത്തില്‍ വി.ടി. ബാലറാം എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുക്കും.
ഫെബ്രുവരി 1-നു ശനിയാഴ്ച 2 മണിക്ക് വെസ്റ്റ്‌ചെസ്റ്ററിലെ ഹാര്‍ട്ട്‌സ്‌ഡേലില്‍ ആണു സമ്മേളനം (361 വെസ്റ്റ് ഹാര്‍ട്ട്‌സ്‌ഡേല്‍ അവന്യു, ഹാര്‍ട്‌സ്‌ഡേല്‍, ന്യു യോര്‍ക്ക്ക്ക്-10530)
പൊതുസമ്മേളനത്തിനു പുറമെ കലാപരിപാടികളും ഉണ്ടായിരിക്കും.
എല്ലാവരെയും പ്രോഗ്രാമിലേക്കു സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് ജോയ് ഇട്ടന്‍ പ്രസ്താവിച്ചു.