ന്യൂഡല്‍ഹി : സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് സര്‍ദാര്‍പൂര്‍ ഗ്രാമത്തിലെ ഈസ്റ്റേണ്‍പെരിഫറല്‍ എക്സ്പ്രസ് വേയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി ചെറുവിമാനം. പല്‍വാലിനെയും ഹരിയാനയിലെ സോനിപത്തിനെയും ബന്ധിപ്പിക്കുന്ന റോഡിലാണ് വിമാനം ഇറങ്ങിയത്. രണ്ടു പേര്‍ക്ക് ഇരിക്കാവുന്ന സെനൈര്‍ സിഎച്ച്‌ 701 പരിശീലന വിമാനത്തിലാണു പ്രശ്നങ്ങളുണ്ടായത്. നാഷനല്‍ കേ‍ഡറ്റ്സ് കോര്‍പ്സിന്റെ (എന്‍സിസി) വിമാനമാണിത്. ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞു. വ്യോമസേനാ ഉദ്യോഗസ്ഥരെത്തിയാണ് പൈലറ്റുമാരെ രക്ഷപ്പെടുത്തിയത്.