കോഴിക്കോട്: കൊറോണ വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 15 ദിവസത്തിനുള്ളില്‍ ചൈനയില്‍ നിന്നും കോഴിക്കോട് ജില്ലയില്‍ എത്തിയ ആളുകള്‍ അവരുടെ കൃത്യമായ മേല്‍വിലാസം, തൊഴില്‍, യാത്രാവിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലോ ജില്ലാമെഡിക്കല്‍ ഓഫീസിലോ ഇ.മെയില്‍ (coronakkd@ gmail.com), 0495 2371471, 0495 2376063 എന്നീ ഫോണ്‍ നമ്ബറുകളിലോ അറിയിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.