കൊച്ചി: നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിലും ചെന്നൈയിലെ വീട്ടിലും സിബിഐ റെയ്ഡ്.

ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ ഹൈദരാബാദ്’ സ്വദേശിയും വ്യവസായിയുമായ സാംബശിവ റാവുവില്‍ നിന്ന് സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ചവരുമായി ലീനയ്ക്ക് പങ്കുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. നിര്‍ണായക വിവരങ്ങള്‍ റെയ്ഡില്‍ നിന്ന് ലഭിച്ചതായാണ് സൂചന.