തിരുവനന്തപുരം: അതിവേഗ റെയില്‍പാതയ്ക്ക് ഭൂമിയേറ്റെടുക്കാനുള്ള നടപടികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഭൂമിയേറ്റെടുക്കലിന് പച്ചക്കൊടി വീശിയത്. 1,226 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഇതില്‍ 200 ഹെക്ടര്‍ ഭൂമി റെയില്‍വേയുടെ കൈവശമുണ്ട്. ബാക്കിയുള്ളവ ഏറ്റെടുക്കാനാണ് നടപടികള്‍ തുടങ്ങുന്നത്.
തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡ് വരെ 532 കിലോമീറ്റര്‍ നീളത്തില്‍ അതിവേഗ റെയില്‍പാത നിര്‍മിക്കാന്‍ അറുപത്തിയാറായിരം കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. പദ്ധതി നടപ്പായാല്‍ മൂന്ന് മണിക്കൂര്‍ സമയംകൊണ്ട് തിരുവനന്തപുരത്തു നിന്നും കാസര്‍ഗോട്ട് എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷനാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ളതാണ് കമ്ബനി.