ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ നി​യ​മ​വും എ​ന്‍​ആ​ര്‍​സി​യും ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കി​ല്ലെ​ന്ന് ആം​ആ​ദ്മി നേ​താ​വ് രാ​ഘ​വ് ച​ദ്ദ. പൗ​ര​ത്വ നി​യ​മ​വും എ​ന്‍​ആ​ര്‍​സി​യും ദേ​ശീ​യ വി​ഷ​യ​ങ്ങ​ളാ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​മാ​ണ് ഇ​തെ​ന്നും സ്ഥാ​നാ​ര്‍​ഥി കൂ​ടി​യാ​യ രാ​ഘ​വ് ച​ദ്ദ പ​റ​ഞ്ഞു.

രാ​ജീ​ന്ദ​ര്‍ ന​ഗ​റി​ല്‍​നി​ന്നു​ള്ള സ്ഥാ​നാ​ര്‍​ഥി​യാ​ണ് രാ​ഘ​വ്. ആ​ദ്യ​മാ​യാ​ണ് രാ​ഘ​വ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. സം​സ്ഥാ​ന​ത്തെ വി​ഷ​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. ആം​ആ​ദ്മി​ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​തെ​ന്നും രാ​ഘ​വ് ച​ദ്ദ കൂട്ടിച്ചേര്‍ത്തു.