റോയൽ കരീബീയൻ ആഡംബര വിനോദ കപ്പലായ സെലിബ്രറ്റി കോൺസ്റ്റിലേഷൻ ഇന്ന് കൊച്ചിയിലെത്തും. 2400 യാത്രക്കാരും 990 ജീവനക്കാരുമാണുള്ളത്. 965 അടി നീളവും 90940 ടൺ ഭാരവുമുള്ള കപ്പലിൽ 12 നിലകളിലായി 1065 മുറികളാണുള്ളത്.
രാവിലെ ആറിന് എറണാകുളം വാർഫിൽ നങ്കൂരമിടുന്ന കപ്പലിലെ യാത്രക്കാർ കൊച്ചി, ആലപ്പുഴ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കും. ഇതിനായി 30 ബസുകളും 50 ഓളം കാറുകളുമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ നാടൻ കലകൾ കാണാനുള്ള സൗകര്യവും കരകൗശല വസ്തു വില്പന കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.
രാത്രി ഒൻപതിന് കപ്പൽ കൊച്ചിയിൽ നിന്ന് പുറപ്പെട്ട് ഗോവ, മുംബൈ വഴി ഒമാനിലെത്തും. 17ന് സിംഗപ്പൂരിൽ നിന്ന് തുടങ്ങിയ യാത്രയിൽ ഏഴ് രാജ്യങ്ങളാണ് കപ്പൽയാത്രക്കാർ സന്ദർശിക്കുന്നത്.