അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഹെ​റാ​ത്ത് പ്ര​വി​ശ്യ​യി​ൽ ഈ ​മാ​സ​മാ​ദ്യം ഭീ​ക​ര​രെ ല​ക്ഷ്യ​മി​ട്ട് യു​എ​സ് ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ഭീ​ക​ര​ർ​ക്കു പു​റ​മേ പ​ത്ത് അ​ഫ്ഗാ​ൻ സി​വി​ലി​യ​ന്മാ​ർ​ക്കും ജീ​വ​ഹാ​നി നേ​രി​ട്ടു. ഹെ​റാ​ത്തി​ലെ പ്ര​വി​ശ്യാ സ​മി​തി അം​ഗം വാ​ക്കി​ൽ അ​ഹ​മ്മ​ദ് ക​രോ​ക്കി അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം.

താ​ലി​ബാ​ൻ വി​ഘ​ടി​ത​ഗ്രൂ​പ്പ് ക​മാ​ൻ​ഡ​ർ മു​ല്ലാ നം​ഗാ​ലി​യ​യും 15 ഭ​ട​ന്മാ​രും ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. കൊ​ല്ല​പ്പെ​ട്ട സി​വി​ലി​യ​ന്മാ​രി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​യി ക​രോ​ക്കി വ്യ​ക്ത​മാ​ക്കി. ക​രോ​ക്കി​യു​ടെ പ്ര​സ്താ​വ​ന​യെ​ക്കു​റി​ച്ച് യു​എ​സ് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.