ചാ​രും​മൂ​ട്: ശ​ബ​രി​മ​ല ദേ​വ​സ്വം കൗ​ണ്ട​റില്‍ നി​ന്ന് വാ​ങ്ങി​യ അ​ര​വ​ണ പാ​യ​സ​ത്തി​നു​ള്ളില്‍ ച​ത്ത പ​ല്ലി​യെ ക​ണ്ടെ​ത്തി. നൂ​റ​നാ​ട് പാ​ല​മേല്‍ മ​റ്റ​പ്പ​ള്ളി കു​ള​ത്തിന്‍​ത്ത​റ​യില്‍ ഗോ​പി​നാ​ഥന്‍​പി​ള്ള​യു​ടെ ചെ​റു​മ​കന്‍ കി​രണ്‍ വാ​ങ്ങി​യ ര​ണ്ടു ടിന്‍ അ​ര​വ​ണ​യില്‍ ആ​ദ്യ ടി​ന്നിലുള്ളി​ലാ​ണ് ച​ത്ത പ​ല്ലി​യെ ക​ണ്ട​ത്.

കി​ര​ണും കൂ​ട്ടു​കാ​രും തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്രയ്​ക്കൊ​പ്പം ശ​ബ​രി​മ​ല ദര്‍​ശ​നം ന​ട​ത്തി മ​ട​ങ്ങ​വെ​യാ​ണ് അ​ര​വ​ണ വാ​ങ്ങി​യ​ത്.

ഇ​ന്ന​ലെ വൈ​കി​ട്ട് ഇ​തില്‍ ഒ​രു ടിന്‍ വീ​ട്ടി​ലു​ള്ള​വര്‍​ക്ക് പ്ര​സാ​ദ​മാ​യി കൊ​ടു​ക്കാന്‍ സ്​പൂണ്‍ ഉ​പ​യോ​ഗി​ച്ച്‌ കോ​രി എ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ര​വ​ണ​യു​ടെ ന​ടു​ഭാ​ഗ​ത്താ​യി പ​ല്ലി​യു​ടെ ജ​ഡം ക​ണ്ട​ത്.