കൊച്ചി: മലയാളത്തിന്റെ പ്രിയ നടന്‍ ഭരത് മുരളിയുടെ ശില്‍പ്പം തകര്‍ത്തു. കൊച്ചി ഏരൂരില്‍ നിര്‍മ്മിച്ച കളിമണ്‍ ശില്‍പ്പമാണ് സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് ശില്‍പിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

നിര്‍മ്മാണം അവസാനഘട്ടത്തിലെത്തിയ ശില്‍പ്പമാണ് വികൃതമാക്കിയത്. സംഗീത നാടക അക്കാദിമിയിലേക്ക് കൈമാറാനായിരുന്നു ശില്‍പം.

മലയാള സിനിമാ ലോകത്തെ അതുല്യനടന്‍മാരില്‍ ഒരാളായിരുന്നു മുരളി.2001 ല്‍ നെയ്ത്തുകാരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡു നേടി. 1992, 96, 98, 2001 വര്‍ഷങ്ങളില്‍ നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ്, 1991 ലും 2007 ലും ഏറ്റവും മികച്ച സഹനടനുള്ള അവാര്‍ഡും മുരളിക്കായിരുന്നു. 2005 ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും, ടി വി അവാര്‍ഡും 1992 ല്‍ മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും കരസ്ഥമാക്കി.